അനുബന്ധ വാര്‍ത്തകള്‍
- ആവശ്യപ്പെട്ട തുക അനുവദിച്ചു: കൊച്ചി മെട്രോ രണ്ടാംഘട്ടം നാലുവർഷത്തിനുള്ളിൽ: കെഎംആർഎൽ എംഡി
- സംസ്ഥാനത്ത് അഞ്ചു വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്കി
- 'ജഡേജയുടെ സാന്നിധ്യം സവിശേഷമായ എന്തോ ടീമിന് നൽകുന്നു, അവനില്ലാത്തത് ഇംഗ്ലണ്ടിന്റെ ഭാഗ്യം'
- 24 മണിക്കൂറിനിടെ 11,427 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,07,57,610
- Budget 2021: ചരിത്രത്തിൽ ആദ്യം, ഇത്തവണ ബജറ്റ് അവതരണം പൂർണമായും പേപ്പർലെസ്
ചൂടുകാലത്ത് ഈ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കു...
മാർച്ച് മുതൽ മെയ് അവസാനം വരെ അതി കഠിനമായ ചൂടായിരിക്കും. ചൂട് കാലത്തേക്ക് കടക്കുന്നതിന് മുൻപായി ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിൽ ആഹാര പാനിയങ്ങൾക്ക് പ്രഥമ സ്ഥാനമാണുള്ളത്. ചില ആഹാരങ്ങളും പാനിയങ്ങളും വേനൽകാലത്ത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് മദ്യം. ചൂടുകാലത്ത് മദ്യപിക്കുന്നത് ശരീരത്തെ അപകടകരമായ അവസ്ഥയിലെത്തിക്കും. വേനൽക്കാലത്ത് സ്വഭാവിമകായി തന്നെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കും. മദ്യം കഴിക്കൂമ്പോൾ നിർജ്ജകരണത്തിന്റെ തോത് അപകടകരമായ നിലയിലാകും.
മദ്യം ശരീരത്തിലെ താപനില വർധിക്കുന്നതിനും കാരണമാകും. ശീതള പനിയങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വളരെ വേഗത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രമേ ചൂടുകാലത്ത് കഴിക്കാവു. ചൂടു കാലത്ത് മാംസാഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. പച്ചക്കറികളും, പഴങ്ങളുമാണ് ചൂടുകാലത്ത് ധാരാളമായി കഴിയ്ക്കേണ്ടത്. ശരീരത്തെ ഇത് സന്തുലിതമാക്കി നിർത്തും. പ്രൊസസ്ഡ് ഭക്ഷണങ്ങളും ജങ്ക് ഫുഡും ചൂടുകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.