ഓർഡർ ചെയ്തത് ഗൃഹോപകരണങ്ങൾ; പാഴ്‌സലിൽ എത്തിയത് മൂർഖൻ പാമ്പ്; ‌(വീഡിയോ)

ഒഡീഷയിലെ റായ്‌രംഗ്‌പൂരിൽ താമസക്കാരനായ വിജയവാഡ സ്വദേശി മുത്തുകുമരനാണ് ഈ അനുഭവമുണ്ടായത്.

Last Updated: ബുധന്‍, 28 ഓഗസ്റ്റ് 2019 (13:34 IST)
ഓർഡർ ചെയ്തത് കാത്തിരുന്ന ഗൃഹോപകരങ്ങൾ എത്തിയ സന്തോഷങ്ങൾ പാഴ്‌സൽ ബോക്‌സ് തുറന്ന കുടുംബം ഞെട്ടി. ബോക്‌സിനുള്ളിൽ വമ്പൻ പാമ്പ്. ഒഡീഷയിലെ റായ്‌രംഗ്‌പൂരിൽ താമസക്കാരനായ വിജയവാഡ സ്വദേശി മുത്തുകുമരനാണ് ഈ അനുഭവമുണ്ടായത്.

എൽആന്റ് ടി കമ്പനിയിൽ ജോലിക്കാരനായ മുത്തുകുമരൻ
ആഗ്സ്റ്റ് ഒമ്പതിനാണ് ഗുണ്ടൂരിൽ നിന്നും ഗൃഹോപകരണങ്ങൾക്കായി ഓർഡർ നൽകിയത്. അഗർവാൾ പാക്കേഴ്‌സ് ആന്റ് മൂവേഴ്‌സാണ് പാഴ്‌സൽ എത്തിച്ചത്. ആന്ധ്രയിൽ നിന്നും ട്രക്ക് വഴിയാണ് സാധനങ്ങൾ ബോക്‌സിനുള്ളിൽ എപ്പോഴോ മൂർഖൻ കടക്കുകയായിരുന്നുവെന്നാണ് നിഗമനം.

പാഴ്‌സൽ ബോക്‌സ് തുറന്ന മുത്തുകുമാരനും കുടുംബവും ഗൃഹോപകരണങ്ങൾ അടങ്ങിയ ബോ‌ക്‌സിനുള്ളിൽ വമ്പനൊരു മൂർഖൻ പതുങ്ങിയിരിക്കുന്നത് കണ്ട് ഞെട്ടി. നാലടിയോളം നീളമുള്ള മൂർഖനായിരുന്നു ബോക്‌സിനുള്ളിൽ ഉണ്ടായിരുന്നതെന്ന് മുത്തുകുമാർ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :