ബംഗളൂരു|
Last Modified ചൊവ്വ, 28 മെയ് 2019 (14:50 IST)
ബംഗളൂരു ജുഡീഷ്യല്‍ കോടതി വളപ്പില്‍ അത്യപൂര്‍വ്വ വെള്ളമൂര്‍ഖനെ കണ്ടെത്തി. അപൂര്‍വയിനം പാമ്പിനെ കണ്ടതും കോടതിവളപ്പില്‍ ആകെ ബഹളമായി. ഒടുവില്‍ ഒരു പാമ്പുപിടുത്തക്കാരനെത്തിയാണ് പാമ്പിനെ പിടികൂടിയത്.
പിടികൂടിയ പാമ്പിനെ പിന്നീട് നഗരത്തിന് പുറത്തുള്ള വനത്തില്‍ തുറന്നുവിട്ടു. സാധാരണ മൂര്‍ഖനില്‍ നിന്ന് വെള്ള മൂര്‍ഖന് നിറ വ്യത്യാസം ഉണ്ടെന്നല്ലാതെ മറ്റ് വ്യത്യാസങ്ങള്‍ ഒന്നുമില്ല. വിഷത്തിന്‍റെ കാര്യത്തിലും വെള്ള മൂര്‍ഖന്‍ മുന്നില്‍ത്തന്നെയാണ്.