മമ്മൂട്ടിയെ പോലെ പ്രായം റിവേഴ്‌സ് ഗിയറില്‍; രമ്യ കൃഷ്ണന് ഇന്ന് പിറന്നാള്‍, താരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

250 ല്‍ അധികം സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്

രേണുക വേണു| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (09:02 IST)

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി തെന്നിന്ത്യയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് രമ്യ കൃഷ്ണന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1970 സെപ്റ്റംബര്‍ 15 നാണ് താരത്തിന്റെ ജനനം. തന്റെ 53-ാം ജന്മദിനമാണ് രമ്യ കൃഷ്ണന്‍ ഇന്ന് ആഘോഷിക്കുന്നത്. പ്രായം 50 കഴിഞ്ഞെങ്കിലും ലുക്കില്‍ ഇപ്പോഴും സിനിമാ ലോകത്തെ അഴക് റാണിയാണ് രമ്യ.

250 ല്‍ അധികം സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമെ നൃത്തരംഗത്തും താരം സജീവ സാന്നിധ്യമായിരുന്നു. കെ.പി.കുമാരന്‍ സംവിധാനം ചെയ്ത നേരം പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്. രജനികാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം രമ്യ അഭിനയിച്ചിട്ടുണ്ട്.

അനുരാഗി, ഓര്‍ക്കാപ്പുറത്ത്, ആര്യന്‍, മഹാത്മ, ഒന്നാമന്‍, ഒരേ കടല്‍, അപ്പവും വീഞ്ഞും, ആടുപുലിയാട്ടം എന്നിവയാണ് രമ്യ കൃഷ്ണന്റെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

തെലുങ്ക് സംവിധായകന്‍ കൃഷ്ണ വംശിയാണ് രമ്യയുടെ ജീവിതപങ്കാളി. 2003 ജൂണ്‍ 12 നായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു മകനുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :