'എന്റെ വണ്ടര്‍ വുമണ്‍', അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി ശിവാനി

കെ ആര്‍ അനൂപ്| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2023 (12:52 IST)
പഠനത്തിനോടൊപ്പം തന്നെ മിനിസ്‌ക്രീന്‍ പരിപാടികളിലും ശിവാനി സജീവമാണ്. പഠനത്തിനൊപ്പം ഷൂട്ടിങ്ങും എങ്ങനെ കൊണ്ടുപോകുമെന്ന് തന്നോട് ചോദിക്കുന്നവരോട് ശിവാനിക്ക് ഒരു ഉത്തരമേ ഉള്ളൂ. അത് അമ്മയാണ്. ഇപ്പോഴിതാ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശിവാനി.

'എന്റെ വണ്ടര്‍ വുമണ്‍ ജന്മദിനാശംസകള്‍..എന്റെ ഏറ്റവും നല്ല സുഹൃത്ത്, ഉപദേശകന്‍, പുഞ്ചിരിയുടെയും വിജയത്തിന്റെയും കാരണം, കൂടാതെ എന്തും ചോദിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല അമ്മയായതിന് ഒരുപാട് നന്ദി. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു അമ്മേ. എനിക്ക് അഭിമാനിയായ മകളാകാന്‍ കാരണം നിങ്ങളാണ്. നിങ്ങളുടെ കൈപിടിച്ച് കൂടുതല്‍ സാഹസികത ആസ്വദിക്കാന്‍ കാത്തിരിക്കാനാവില്ല',-ശിവാനി കുറിച്ചു.

എങ്ങനെയാണ് പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി കൊണ്ട് പോകുന്നതെന്ന് എല്ലാവരും ചോദിക്കും. അപ്പോള്‍ എന്റെ അമ്മയെ ആണ് കാണിക്കുക. എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഏറെ അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയാണെന്ന് ശിവാനി എപ്പോഴും പറയാറുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :