മധ്യപ്രദേശില്‍ കോടീശ്വരനായ പ്യൂണ്‍ പിടിയില്‍; ആസ്തി വെറും 7 കോടി

ഗ്വാളിയോര്‍| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (18:35 IST)
മദ്ധ്യപ്രദേശിലെ സഹകരണ ബാങ്കിലെ പ്യൂണിന്റെ ആസ്തി വെറും ഏഴുകോടി രൂപ. ലോകായുക്തയും അഴിമതി വിരുദ്ധ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് കോടീശ്വരനായ പ്യൂണ്‍ പിടിയിലായത്.അന്വേഷണത്തില്‍ കുല്‍ദീപ് യാദവ് എന്ന ഇയാളുടെ വീട്ടില്‍ നിന്നാണ് സ്വത്ത് സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തത്.


എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് വീടുകളും രണ്ട് ആഡംബര കാറുകളുമുള്ള ഇയാള്‍ക്ക് ഇതുവരെയുള്ള കണക്ക് അനുസരിച്ച്
മൂന്നു കോടിയുടെ സ്വത്താണുള്ളത് എന്നാല്‍ ബാങ്കിലെ സന്പാദ്യവും ലോക്കറിലെ സ്വര്‍ണവും മറ്റും കൂടി ചേരുന്പോള്‍ ആസ്തി ഏഴു കോടിയോളം വരുമെന്നാണ് കരുതപ്പെടുന്നത്.1983 ല്‍ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ മുപ്പത് വര്‍ഷമായി സഹകരണബാങ്കില്‍ മുപ്പത് വര്‍ഷമായി പ്യൂണായി ജോലി ചെയ്യുകയാണ്.

ഇയാള്‍ക്ക് 20,000 രൂപയാണ് ശമ്പളം ഇത്രയും കാലത്തെ സര്‍വ്വീസുകോണ്ട് എത്ര ശ്രമിച്ചാലും 17 ലക്ഷം രൂപവരെയെ സമ്പാതിക്കാനുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :