കോട്ടയം|
Last Modified ശനി, 30 ഓഗസ്റ്റ് 2014 (10:44 IST)
ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ ജില്ലാ തല യോഗം നടത്തിയത് എറണാകുളത്തുനിന്ന് ആളെയിറക്കി.രാവിലെ 11 മണിക്ക് തുടങ്ങേണ്ടിയിരുന്ന യോഗം ആളുകള്‍ എത്താത്തതിനാല്‍ ഒരു മണിക്കൂറായിട്ടും തുടങ്ങിയിരുന്നില്ല.
എന്നാല്‍ സമയം 12 മണിയായതോടെ അമ്പതോളം യുവാക്കള്‍ പരിപാടി സ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാക്കളെ ഷൂട്ട് ചെയ്യാന്‍ ആരംഭിച്ചതോടെ പരിപാടിക്ക് എത്തിയവരെല്ലാം സ്വമേധയാ വന്നവരാണെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു പി സി ശ്രമിച്ചത്.
കൊച്ചി നഗരത്തിലോടുന്ന ബസുകളിലാണ് ആളുകളെ യോഗത്തിനായി എത്തിച്ചത്.നാല് ബസുകളിലായെത്തിയ സംഘം പതിവില്ലാത്ത കാഴ്ച കണ്ട് സ്ഥലത്ത് കൂടി നിന്നവരെ അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയും കൂവി വിളിച്ചുമാണ് തിരികെ പോയത്.