ടൈറ്റാനിയം: വിജിലൻസ് നിയമോപദേശം തേടും

ടൈറ്റാനിയം അഴിമതി , ഉമ്മൻചാണ്ടി , വികെ ഇബ്രാഹിം കുഞ്ഞ്
തിരുവനന്തപുരം| jibin| Last Modified ശനി, 30 ഓഗസ്റ്റ് 2014 (15:20 IST)
ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് നിയമോപദേശം തേടാൻ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,​ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ കേസ് എടുക്കുന്നതിന് മുമ്പാണ് വിജിലൻസ് നിയമോപദേശം തേടുന്നത്. കേസെടുക്കാൻ ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് വിജിലൻസിന്റെ നിലപാട്.

ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് കേസില്‍ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറയുമ്പോള്‍ തന്നെ ഉമ്മൻചാണ്ടി അടക്കമുള്ളവർക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇവ തമ്മിലുള്ള പൊരുത്തക്കേടാണ് വിജിലൻസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

കേസിനാസ്പദമായ സംഭവം നടക്കുന്പോൾ രമേശ് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. കെപിസിസി പ്രസിഡന്റും ആയിരുന്നില്ല. ഈ സാഹചര്യത്തിൽ രമേശിനെതിരെ കേസെടുക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്നും വിജിലൻസ് നിയമവിദഗ്ദ്ധരോട് ആരായും. കേസെടുക്കണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :