ചെന്നിത്തലയെ പിന്തുണച്ചും മുഖ്യമന്ത്രിയെ തള്ളിയും സുധീരന്‍

 ടൈറ്റാനിയം അഴിമതി , വിഎം സുധീരന്‍ , കെപിസിസി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 29 ഓഗസ്റ്റ് 2014 (15:14 IST)
ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തര മന്ത്രിക്ക് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്റെ പിന്തുണ. രമേശ് ചെന്നിത്തലയെ കേസില്‍ പ്രതിചേര്‍ത്തതില്‍ എന്തോ പിഴവു സംഭവിച്ചിരിക്കുന്നു. ടൈറ്റാനിയം വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ചെന്നിത്തല കെപിസി പ്രസിഡന്റ്ല്ലായിരുന്നുവെന്നും വിഎം സുധീരന്‍ പറഞ്ഞു. രമേശിനെ ഈ കേസിലേക്ക് എങ്ങനെ വലിച്ചിഴയ്ക്ക്പ്പെട്ടതെന്ന് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൈറ്റാനിയം അഴിമതി കേസ് വിശദമായി പഠിക്കേണ്ടതാണെന്നും. ഇക്കാര്യത്തില്‍ നിയമ വിദഗ്ധരും പാര്‍ട്ടി നേതാക്കളുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജി വെക്കണമെന്ന ആവശ്യം സുധീരന്‍ തള്ളുകയും ചെയ്തു. പ്രതിപക്ഷം എപ്പോഴും ഉന്നയിക്കുന്ന വിഷയമാണ് രാജിയെന്നത് അതിനാല്‍ അതു കാര്യമാക്കേണ്ടതില്ലെന്നും സുധീരന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയെ പിന്തുണച്ചോ അല്ലാതയോ യാതൊരു പ്രസ്ഥാവനയും കെപിസിസി പ്രസിഡന്‍റ് പറഞ്ഞില്ല എന്നതും പ്രത്യേകതയായി.

മുഖ്യമന്ത്രിയെ ബാധിക്കുന്ന തരത്തിലുള്ള ഗൗരവം കേസില്‍ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മുസ്ളിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റുമന്ത്രിമാർക്കുമെതിരെ തെളിവില്ലെന്നാണ് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞത്. അന്വേഷണം പൂർത്തിയാക്കി പൊലീസ് തള്ളിയ കേസാണിതെന്നും. ഈ വിഷയത്തില്‍ കൂടുതല്‍ പഠിച്ച ശേഷം കൂടുതല്‍ കൂടുതല്‍ കാര്യം പറയാമെന്നും ആര്യാടന്‍ പറഞ്ഞു. ടൈറ്റാനിയം കേസ് സിപിഎം-ലീഗ് ഗൂഢാലോചന ആണെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാവ് വി മുരളീധരന്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :