അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ഫെബ്രുവരി 2026 (12:10 IST)
അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിന് 5 ഒടിടി പ്ലാറ്റ്‌ഫോമുകളെ വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ് എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ,ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി, ഔദ്യോഗികമായ അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) പ്രകാരമാണ് ഐടി മന്ത്രാലയം നടപടി സ്വീകരിച്ചത്. വനിത ശിശു വികസനമന്ത്രാലയം അടക്കമുള്ള വകുപ്പുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം.