2-ജി സ്‌പെക്ട്രം കേസിന് ഹവാല ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ്

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 9 ജൂലൈ 2015 (19:30 IST)
രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായ 2-ജി സ്‌പെക്ട്രം കേസില്‍ ഹവാല ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്.
2-ജി അഴിമതിയുമായി ബന്ധപ്പെട്ട് ഒരുവലിയ ഹവാല സംഘം പ്രവര്‍ത്തിച്ചിരുന്നതായും ഈ റാക്കറ്റാണ് അഴിമതിപ്പണം കടത്താന്‍ സഹായിച്ചിരുന്നതെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്ക് നിരീക്ഷണത്തിലാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.പി ഗ്രൂപ്പാണ് അഴിമതിപ്പണം കടത്തുന്നതിന് മുന്‍ ടെലകോം മന്ത്രി എ. രാജയെ സഹായിച്ചതെന്നാണ് സൂചന. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈകോണ്‍ ജനറല്‍ ട്രേഡിങ് കമ്പനിയിലേക്കാണ് രാജയ്ക്കായി ഇവര്‍ പണം കടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :