വ്യാപം അഴിമതി: സാക്ഷിയായ പൊലീസുകാരനെ കാണ്മാനില്ല; മരിച്ചെന്ന് സംശയം

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 9 ജൂലൈ 2015 (11:59 IST)
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് സാക്ഷിയായ ഒരു പൊലീസുകാരനെ കൂടി കാണാതായി. കേസിലെ പ്രധാനസാക്ഷിയായ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് യാദവിനെയാണ് കാണാതായത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ സ്വദേശിയാണ് ഇദ്ദേഹം. ഇയാള്‍ മരിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഭോപ്പാലിലെ ഒരു കോടതിയില്‍ ഇയാള്‍ സാക്ഷി പറയാനിരിക്കുകയായിരുന്നു. എന്നാല്‍,
തുടര്‍ച്ചയായുള്ള സമന്‍സുകള്‍ക്ക് ഇയാള്‍ പ്രതികരിക്കുകയോ ഹാജരാകുകയോ ചെയ്തില്ല.
തുടര്‍ന്നാണ് ഇയാള്‍ മരിച്ചിരിക്കാം എന്ന സംശയം ബലപ്പെട്ടത്.

വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സംസ്ഥാന ഗവര്‍ണര്‍ റാം നരേഷ് യാദവിന്‍റെ പ്രത്യേക സുരക്ഷ സംഘത്തിലുണ്ടായിരുന്ന ധനരാജ് യാദവ് എന്ന പൊലീസുകാരനുമായി സഞ്ജയിന് അടുത്ത ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ധനരാജ് ഇപ്പോള്‍ ജയിലിലാണ്. സഞ്ജയ് യാദവിന്‍റെ തിരോധാനം ദുരൂഹമാണെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടഖി ദിഗ്‍വിജയ് സിംഗ് കുറ്റപ്പെടുത്തി.

2013മുതല്‍ വിവിധ അപകടങ്ങളിലും മറ്റുമായി 46 പേരാണ് കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :