പാര്‍ട്ടി കോണ്‍ഗ്രസ് : കേരളത്തിലെ വിഭാഗീയത ദേശീയതലത്തില്‍ പാര്‍ട്ടിയെ ബാധിക്കുന്നു

 സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് , കേരളത്തിലെ വിഭാഗീയത  , വിഭാഗീയത
വിശാഖപട്ടണം| jibin| Last Updated: വെള്ളി, 17 ഏപ്രില്‍ 2015 (13:04 IST)
സിപിഎം 21മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ വിഭാഗീയതയെക്കുറിച്ച് പരാമര്‍ശം. മഹാരാഷ്‌ട്രയില്‍ നിന്നുള്ള അംഗങ്ങളാണ് കേരളത്തിലെ തര്‍ക്കങ്ങള്‍ പരാമര്‍ശിച്ചത്. കേരളത്തിലെ തര്‍ക്കങ്ങള്‍ ദേശീയതലത്തില്‍ പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷം പാര്‍ട്ടിക്കുണ്ടായ പരാജയം മറച്ചുവയ്ക്കാനാണ് അടവു നയരേഖ കൊണ്ടുവന്നതെന്ന് പൊളിറ്റ് ബ്യൂറോയില്‍ത്തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. നേതൃത്വത്തിന്റെ പരാജയമാണു പാര്‍ട്ടിയുടെ തര്‍ച്ചയ്ക്കു കാരണമെന്നു കരടു രാഷ്ട്രീയ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎമ്മില്‍ സമൂല മാറ്റം വരണം. അടവു നയം തിരുത്തിയതുപോലെ സംഘടനാതലത്തില്‍ തിരുത്തല്‍ വേണം. ഇതിനുള്ള ശക്തമായ നടപടികള്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കണം. - See more at: //www.asianetnews.tv/news/article/26269_party-congress#sthash.XkqveXDC.dpuf

കഴിഞ്ഞ പത്തു വര്‍ഷം പാര്‍ട്ടിക്കുണ്ടായ പരാജയം മറച്ചുവയ്ക്കാനാണ് അടവു നയരേഖ കൊണ്ടുവന്നതെന്ന് പൊളിറ്റ് ബ്യൂറോയില്‍ത്തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. നേതൃത്വത്തിന്റെ പരാജയമാണു പാര്‍ട്ടിയുടെ തര്‍ച്ചയ്ക്കു കാരണമെന്നു കരടു രാഷ്ട്രീയ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎമ്മില്‍ സമൂല മാറ്റം വരണം. അടവു നയം തിരുത്തിയതുപോലെ സംഘടനാതലത്തില്‍ തിരുത്തല്‍ വേണം. ഇതിനുള്ള ശക്തമായ നടപടികള്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കണം.

ദേശിയ തലത്തില്‍ പോലും ചര്‍ച്ചാ വിഷയമാകുന്നു. മിക്ക മാധ്യമങ്ങളികും കേരളത്തിലെ പാര്‍ട്ടി പ്രശ്‌നങ്ങള്‍ വാര്‍ത്തയായി തീരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് മികച്ച അടിത്തറ ഉള്ളത്. എന്നാല്‍ കേരളത്തിലെ വിഭാഗീയത പ്രശ്‌നങ്ങള്‍ അണികളെയും പാര്‍ട്ടിയേയും ബാധിക്കാറുണ്ടെന്നും മഹാരാഷ്‌ട്രയില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :