ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയതയെന്ന് വി എസ്

ഹൈദരാബാദ്:| Last Updated: തിങ്കള്‍, 19 ജനുവരി 2015 (19:51 IST)
പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന നേതൃത്വം വിഭാഗീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് വി എസ് ആരോപിച്ചു.
കേരള ഘടകത്തിന്റെ തെറ്റുകള്‍ നയരേഖയില്‍ ഉള്‍പ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെട്ടു

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ശരികേട് പലകുറി ശ്രദ്ധയില്‍ പെടുത്തിയിട്ടും കേന്ദ്രം മൌനം പാലിക്കുകയാണെന്നും വി എസ് പറഞ്ഞു.

കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് വിഎസ് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. ഹൈദരീബാദില്‍ നടക്കുന്ന യോഗത്തില്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നല്‍കും.

തിരുവനന്തപുരം: ദേശീയ ഗെയിംസിന് പ്രധാനമന്ത്രി എത്തില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മേള ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണത്തെ ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയതയാണ് നടന്നതെന്നാണ് വി എസ് പക്ഷത്തിന്റെ ആരോപണം.എറണാകുളത്ത് വി എസ് പക്ഷത്തെ പൂര്‍ണ്ണമായും ഇല്ലാതാ‍ക്കുന്ന രീതിയിലായിരുന്നു സമ്മേളനം അവസാനിച്ചത്.

ജില്ലാ കമ്മിറ്റി ഔദ്യോഗിക പക്ഷം പിടിച്ചെടുക്കയും കടുത്ത പിണറായി പക്ഷക്കാരനായ യുവ നേതാവ് പി രാജീവിനെ സെക്രട്ടറിയാക്കുകയും ചെയ്തു. ടി പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പി മോഹനനെ ജില്ലാ സെക്രട്ടറിയാക്കിയതിലൂടെ കോഴിക്കോട്ടും വിഭാഗീയതയുടെ അതിപ്രസരമാണ് ഉണ്ടായതെന്ന് വി എസ് പക്ഷം ചൂണ്ടിക്കാട്ടുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :