ആലപ്പുഴ|
jibin|
Last Modified ശനി, 3 ജനുവരി 2015 (15:18 IST)
പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന്
ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന്‍. മുന്‍ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബു മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്നും. അദ്ദേഹമാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു.
ആലപ്പുഴയില്‍ വിഭാഗീയത ഇല്ലെന്നതിന്റെ ഉദ്ദാഹരണമാണ് മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞതും. ജില്ലാ സമ്മേളനം വിജയമാക്കി തീര്‍ത്തതെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ കൃഷ്ണപിളള സ്മാരകം തകര്‍ത്ത സംഭവം അതിയായി വേദനിപ്പിച്ചതായും. അവയെല്ലാം മറന്ന് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കടുത്ത എതിര്‍പ്പുകള്‍ക്ക് ഒടുവിലാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ നീണ്ടു നിന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് സജി ചെറിയാനെ തെരഞ്ഞെടുത്തത്. തോമസ് ഐസക് പക്ഷക്കാരനായിരുന്ന ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബുവിനെ മറികടന്നാണ് സുധാകര പക്ഷക്കാരനായ സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പലപ്പോഴും തോമസ് ഐസക് പക്ഷത്തോട് അടുപ്പം കാണിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലേയും പ്രതിനിധികളിലെയും ഭൂരിപക്ഷ പിന്തുണ ഉയർത്തിക്കാട്ടി സുധാകരന്‍ അവസാന വിജയം കാണുകയായിരുന്നു. തുടര്‍ന്ന് വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി ജി സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം പിടിച്ചെടുക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.