20 രൂപയ്ക്ക് ഐസ്ക്രീം വാങ്ങും, അരിക്ക് വില കൂടിയാല്‍ പ്രശ്നം: ചിദംബരം
ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാജ്യത്തെ മധ്യവര്‍ഗത്തിനെതിരെ ആഭ്യന്തരമന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഐസ്ക്രീമിനും കുപ്പിവെള്ളത്തിനും പണം കളയാന്‍ മടിയില്ലാത്ത മധ്യവര്‍ഗം അരിയ്ക്കും ഗോതമ്പിനും ഒരു രൂപ കൂട്ടുന്നത് സഹിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
15 രൂപയ്ക്ക് കുപ്പിവെള്ളവും 20 രൂപയ്ക്ക് കോണ്‍ ഐസ്ക്രീമും വാങ്ങാന്‍ തയ്യാറാകുന്നവരുണ്ട്. എന്നാല്‍ അരിയ്ക്കോ ഗോതമ്പിനോ ഒരു രൂപ കൂട്ടുന്നത് അവര്‍ക്ക് സഹിക്കില്ല- ചിദംബരം ബാഗ്ലൂരില്‍ പറഞ്ഞു.
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബി ജെ പി രംഗത്തെത്തി. ചിദംബരം മാപ്പ് പറയണം. രാജ്യത്തെ സാധാരണക്കാരെ പരിഹസിക്കുന്നതാണ് ചിദംബരത്തിന്റെ പ്രസ്താവനയെന്നും ബിജെപി ചൂണ്ടിക്കാട്ടി.