വിലക്കയറ്റം: വേണ്ടി വന്നാല്‍ സര്‍ക്കാര്‍ അരിക്കട തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അരിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ അരിക്കടകള്‍ തുടങ്ങുമെന്ന്‌ ഭ‌ക്‍ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ ഭാഗത്ത് നിന്ന് സി ദിവാകരന്‍ ആണ്‌ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി തേടിയത്‌. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ ജീവിതം മുന്നോട്ടുകൊണ്ടു പോകാനാകാത്ത സ്ഥിതിയാണെന്ന്‌ സി ദിവാകരന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വിലക്കയറ്റം ഉണ്ടെന്ന കാര്യം അംഗീകരിച്ച മുഖ്യമന്ത്രി ഇത്‌ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും പറഞ്ഞു. തമിഴ്‌നാട്ടില്‍ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ്‌ പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടികളെ തുടര്‍ന്ന്‌ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :