എല്‍‌പിജി റെയില്‍‌വേ വാഗണിലൂടെ കൊണ്ടുവരണം: ഹൈക്കോടതി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
പാചകവാതക സിലിണ്ടര്‍ റെയില്‍വേ വാഗണില്‍ കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ചാല ദുരന്തത്തില്‍പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഐഒസിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അപകടരമായ രാസവസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് ഒഴിവാക്കണം.
പാചക വാതകം പോലെ അപകടകരമായ വസ്തുക്കള്‍ റോഡിലൂടെ കൊണ്ടുപോകുന്നത് ദുരന്തത്തിന് ഇടയാക്കുന്നു. റെയില്‍വേയുടെ വാഗണുകള്‍ ഇതിനായി ഉപയോഗിക്കണം. ജനങ്ങളുടെ ജീവനാണ് വിലയെന്ന് ഓര്‍ക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :