യാത്രക്കാരിയെ ടിടിഇമാര്‍ മര്‍ദ്ദിച്ചു: 2 പേര്‍ അറസ്‌റ്റില്‍

ഷൊര്‍ണൂര്‍| Venkateswara Rao Immade Setti| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിക്ക്‌ നേരെ ടിടിഇമാരുടെ മര്‍ദ്ദനം. യാത്രക്കാരി പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ സുരേന്ദര്‍ സിംഗ്‌, ഗോബേഷ്‌ സിംഗ്‌ എന്നീ ടിടിഇമാരെ ഷൊര്‍ണൂര്‍ റെയില്‍വേപൊലീസ്‌ അറസ്‌റ്റു ചെയ്‌തു.

തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തു നിന്ന്‌ കയറിയ ഒരു യാത്രക്കാരിയുടെ ടിക്കറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായി‌. പാന്‍ട്രിയിലേക്ക്‌ വിളിച്ച്‌ പിഴയൊടുക്കാന്‍ പണം ആവശ്യപ്പെട്ട ടിടിഇമാരോട്‌ യാത്രക്കാരി രസീത്‌ ആവശ്യപ്പെട്ടു ഇതാണ് ടിടി‌ഇമാരെ പ്രകോപിതരാക്കിയത്. എന്നാല്‍ രസീത്‌ നല്‍കാന്‍ വിസമ്മതിച്ച ഇവര്‍ യാത്രക്കാരിയെ തൃശൂരില്‍ ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത യാത്രക്കാരിയുടെ കവിളില്‍ ഒരു അടിച്ചു.

ഇതോടെ യാത്രക്കാര്‍ ഇടപെടുകയും ട്രെയിന്‍ ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിടുകയും ചെയ്‌തു. ടിടിഇമാരെ കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ആര്‍പിഎഫുകാരെയും ടിടിഇമാര്‍ മര്‍ദ്ദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :