അമിത മയക്കുമരുന്ന് ഉപയോഗം: രണ്ടു യുവാക്കള്‍ മരിച്ചു

Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (14:56 IST)
അമിതമായി
മയക്കുമരുന്ന് ഉപയോഗിച്ച രണ്ടു യുവാക്കള്‍ മരിച്ചു. ഗോവയിലെ പനാജിയില്‍ നിന്നും നല്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. വിദേശത്തു നിന്നും എത്തിച്ച ബ്രൗണ്‍ ഷുഗറാണ് ഇവര്‍ ഉപയോഗിച്ചത്.

സുഹൃത്തിന്റെ ജന്മദിനാഘോഷച്ചടങ്ങിലാണ് ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചത്.
ആഘോഷങ്ങള്‍ക്ക് ശേഷം അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മദ്യപാനത്തിനും പുകവലിക്കും പുറകെ അമിതമായ മയക്ക് മരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പോലീസ് അറിയിച്ചത്. ഗോവയില്‍ കഴിഞ്ഞ ന്യൂഇയര്‍ രാത്രിയില്‍ അമിത മയക്കുമരുന്നു ഉപയോഗത്താല്‍ ഒരു വിദേശി മരിച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :