സംഘര്‍ഷം രൂക്ഷം, കാലപുരിയായി യമന്‍: മരണം ആയിരത്തിലേക്ക് കടക്കുന്നു

ന്യൂയോര്‍ക്ക്| VISHNU N L| Last Modified ശനി, 11 ഏപ്രില്‍ 2015 (11:46 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടക്കുമെന്ന് ഐക്യ രാഷ്ട്ര സംഘടന പറയുന്നു. സംഘര്‍ഷം രൂക്ഷമായ ഇത്രയും ദിവസം കൊണ്ട് യമനില്‍ കൊല്ലപ്പെട്ടത് 643പേരാണ്. ഇതില്‍ സ്ത്രീകളും പിഞ്ചുകുട്ടികളും ഉള്‍പ്പെടുമെന്നും യു എന്‍ പറയുന്നു. അതേസമയം സൌദിയുടെ വ്യോമാക്രമണത്തിലും, വിമതരുടെ ബോംബിംഗിലും പരിക്കേറ്റവരുടെ എണ്ണം 2,226 ആയി. മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 6 വരെയുള്ള കണക്കാണിത്.
ഇത് ഇനിയും കൂടാനാണ് സാധ്യത.

പരിക്കിനേക്കാള്‍ യമനികളെ വലക്കുന്നത് ശുദ്ധ ജലത്തിന്റെയും മരുന്നുകളുടെയും ചികിത്സയുടെയും അഭാവമാണ്. സംഘര്‍ഷം രൂക്ഷമായ യെമനില്‍ ജനജീവിതം മണിക്കൂറുകള്‍ കഴിയും തോറും മോശമാവുകയാണെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനജീവിതം ദുസ്സഹമായതോടെ രാജ്യത്ത് നിന്ന് കടല്‍മാര്‍ഗം രക്ഷപ്പെടാനുള്ള യമനികളുടെ ശ്രമം കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നു.

ചെറുബോട്ടുകളിലും മറ്റുമായി ആയിരത്തോളം പേരാണ് കഴിഞ്ഞദിവസം ആഫ്രിക്കന്‍ തീരത്തെത്തിത്തയത്. ചെങ്കടലും ഏഡന്‍ കടലിടുക്കും കടക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സന്നദ്ധപ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിട്ടൂണ്ട്. അതേസമയം ഹൂദികളുടെ ആയുധസംഭരണശാലകള്‍ക്കു നേരെ സൌദി ആക്രമണം ശക്തമാക്കി. ആയുധ ശേഖരത്തിന് കനത്ത നാശം വന്നതൊടെ ജനവാസ മേഖലകളില്‍ പോരാട്ടകേന്ദ്രമൊരുക്കാനുള്ള നീക്കത്തിലാണ് വിമതര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :