മാള്‍ട്ട|
JOYS JOY|
Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (17:12 IST)
മാള്‍ട്ടയില്‍ നിന്നും അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞു. ലിബിയയ്ക്ക് സമീപം മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, എത്രപേര്‍ മരിച്ചു എന്നതു സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.
അപകടത്തില്‍പ്പെടുമ്പോള്‍ 700 ഓളം യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍പ്പെട്ട അമ്പതോളം പേരെ ഇതുവരെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. യൂറോപ്പില്‍ ജോലി തേടിപ്പോകുന്ന ആളുകളെ കുത്തിനിറച്ച മത്സ്യബന്ധനബോട്ട് ഇറ്റാലിയന്‍ ദ്വീപായ ലംപെഡുസയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെ വെച്ച്
അപകടത്തില്‍പ്പെടുകയായിരുന്നു.
ഈ മാസം തന്നെ ലിബിയക്ക് സമീപം അഭയാര്‍ഥികളുമായി പോവുകയായിരുന്നു മറ്റൊരു ബോട്ട് മറിഞ്ഞ് അഞ്ഞൂറോളം പേര്‍ മരിച്ചിരുന്നു.