പാളം നവീകരണം; ആലപ്പുഴ വഴിയുള്ള മെമു റയില്‍വേ സര്‍വീസ് താത്കാലികമായി റദ്ദാക്കി

പാളം നവീകരിക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ വഴിയുള്ള കൊല്ലം - എറണാകുളം മെമു റയില്‍വേ സര്‍വീസ് താത്കാലികമായി റദ്ദാക്കി.

thiruvananthapuram, memu, train തിരുവനന്തപുരം, മെമു, ട്രെയിന്‍
തിരുവനന്തപുരം| Last Modified ശനി, 30 ജൂലൈ 2016 (12:06 IST)
പാളം നവീകരിക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ വഴിയുള്ള കൊല്ലം - എറണാകുളം മെമു റയില്‍വേ സര്‍വീസ് താത്കാലികമായി റദ്ദാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍സ്എപ്തംബര്‍ ആദ്യ വാരം വരെയാണു റദ്ദാക്കിയത്.

കൊല്ലത്തു നിന്നു രാവിലെ 8.50 നു എറണാകുളത്തേക്കുള്ളതും അവിടെ നിന്ന് ഉച്ചയ്ക്ക് 12.20 നു തിരിച്ചു കൊല്ലത്തേക്കുള്ളതുമായ മെമു സര്‍വീസുകളാണു താത്കാലികമായി നിര്‍ത്തിവച്ചത്.
ഇതിനൊപ്പം ആലപ്പുഴ വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കായം‍കുളത്തു നിന്ന് രാവിലെ 8.35 നുള്ള എറണാകുളം പാസഞ്ചര്‍ ഓഗറ്റ് ഒന്നു മുതല്‍ 17 വരെ ആലപ്പുഴയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഇതിനൊപ്പം എറണാകുളത്തു നിന്ന് രാവിലെ 11 നു ആലപ്പുഴ വഴിയുള്ള കായം‍കുളം പാസഞ്ചര്‍ ഓഗസ്റ്റ് ഒന്നുമ്ഉതല്‍ 27 വരെ ആലപ്പുഴ നിന്ന് കായം‍കുളം വരെ മാത്രമാവും സര്‍വീസ് നടത്തുക.

അതേ സമയം കായം‍കുളത്തുഇ നിന്ന് ഉച്ചയ്ക്ക് ഒന്നിനുള്ള എറണാകുളം പാസഞ്ചര്‍ ഓഗസ്റ്റ് 18 മുതല്‍ 27 വരെ ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :