നിത്യ മേനോന്റെ കോക്പിറ്റിലെ യാത്ര: രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ബാംഗ്ലൂര്‍| WEBDUNIA| Last Modified വ്യാഴം, 18 ജൂലൈ 2013 (10:29 IST)
PRO
നിത്യ മേനോന്റെ വിമാനയാത്ര കാരണം സസ്പെന്‍ഷനിലായത് രണ്ട് പൈലറ്റുമാര്‍. പ്രമുഖ ദക്ഷിണേന്ത്യന്‍ നടി കോക്പിറ്റില്‍ ചെയ്തതാണ് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍ കിട്ടാന്‍ കാരണം.

എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരെയാണ് സസ്‌പെന്റ് ചെയ്തത്. എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലെ നിരീക്ഷണ സീറ്റിലാണ് നടി യാത്ര ചെയ്തത്. ബാംഗ്ലൂര്‍- ഹൈദരബാദ് വിമാനത്തിലാണ് സംഭവം നടന്നത്.

നടിയുടെ കോക്പിറ്റിലെ യാത്ര വ്യക്തമായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പൈലറ്റുമാരെ വിളിച്ച് വരുത്തി സസ്പെന്‍ഷന്‍ അറിയിക്കുകയായിരുന്നു. എന്തായാലും നടി നിത്യ മേനോന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :