കൃഷിഭവന്‍ പ്രവര്‍ത്തനങ്ങള്‍ തണ്ണിത്തോട് പഞ്ചായത്തില്‍ ഊര്‍ജിതമാക്കി. കൃഷി ഭവന്‍ പരിധിയില്‍ എല്ലാ കര്‍ഷകരെയും ഇ-പേയ്മെന്റിന്റെ ഭാഗമാക്കുന്ന നടപടിയായി. പഞ്ചായത്തില്‍ ഇ-ബാങ്കിംഗിലൂടെ 107 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു.
1952 ഏക്കറിലാണ് കൃഷി നടന്നുവരുന്നത്. കുരുമുളക്, ഏത്തവാഴ, റബ്ബര്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി എല്ലാത്തരം വിളകളും കഷി ചെയ്യുന്നു. കൃഷിക്കാവശ്യമായ വിത്തുകളും, വളവും, ട്രാക്ടറും കൃഷി ഭവന്‍ മുഖേ നല്‍കുന്നുണ്ട്.
രാഷ്ട്രീയ കൃഷി യോജയും ഗ്രാമപഞ്ചായത്തും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷും ചേര്‍ന്നാണ് കര്‍ഷകരെ സഹായിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കീഴില്‍ ഇഞ്ചി, വാഴ കൃഷിയും നടത്തുന്നു. ഇതിനവശ്യമായ മണ്ണ് പരിശോധന നടന്നുവരുന്നു.
ഇതിനകം അറുപതോളം പേര്‍ മണ്ണ് പരിശോധയ്ക്ക് നല്‍കി. ചേന, കപ്പ, കാച്ചില്‍ തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകരെ സഹായിക്കുന്നതിനു വിള ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. പ്രകൃതി ക്ഷോഭത്തില്‍ വിള നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ എഴുപത്തയ്യായിരത്തോളം രൂപ നല്‍കി.