ഉജ്ജയിന്‍|
Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (09:46 IST)
മധ്യപ്രദേശിലെ ഉജ്ജയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തുപേര്‍ മരിച്ചു. ദേവാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. പതിനഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റു. പിക് - അപ് വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ മൂന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ പരുക്കേറ്റവരെ ഉജ്ജയിനിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക് അപ് വാനില്‍ ഇരുപത്തഞ്ചോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ജോലിക്കായി പോയ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.