ഓസ്‌ട്രേലിയയില്‍ വാഹനാപകടം: ഇന്ത്യന്‍ ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍

മെല്‍ബണില്‍ കാറിടിച്ച് ഇന്ത്യന്‍ ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍

മെല്‍ബണ്‍| priyanka| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (10:43 IST)
ഓസ്‌ട്രേലിയയിലെ തെക്കു കിഴക്കന്‍ മെല്‍ബണിലെ ബൈറ്റമന്‍ ഈസ്റ്റില്‍ നടന്ന കാര്‍ അപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് മാരകമായി പരിക്കേറ്റു. ചെന്നൈ സ്വദേശികളായ ഗിരീഷ്- ദേവിക ദമ്പതികളാണ് അപകടത്തില്‍പെട്ടത്. മൂന്നാഴ്ച മുമ്പാണ് ഇരുവരും ഓസ്‌ട്രേലിയയിലെത്തിയത്.

ഇന്നല വൈകിട്ട് ഏഴു മണിയോടെ ഗിരീഷും ദേവികയും നോര്‍ത്ത് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് വലത്തേക്ക് തിരിഞ്ഞ കാര്‍ ഇവരെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തില്‍ ഗിരീഷിന്റെ തലക്കും നെഞ്ചിനും ദേവികയ്ക്ക് തലക്കാണ് ക്ഷതമേറ്റിരിക്കുന്നത്. പാരാമെഡിക്‌സ് സംഭവ സ്ഥലത്തെത്തി ഇരുവരെയും ആല്‍ഫ്രഡ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

അക്‌സെഞ്ചര്‍ എന്ന ഐ ടി കമ്പനിയില്‍ ജീവനക്കാരായ ഗിരീഷും ദേവികയും മൂന്നാഴ്ച മുന്‍പാണ് ചെന്നൈയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ എത്തിയത്.
ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :