1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lorry - Bike accident; One killed

തെന്നിവീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു

വാഹനാപകടം: ബൈക്ക് യാത്രക്കാരന്‍ മരിച്ചു

lorry
റോഡിലെ ഓയിലില്‍ തെന്നിവീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു. കളിയിക്കാവിള വന്യക്കോട് കണക്കുഴിവിള വീട്ടില്‍ പ്രമോദ് സേവ്യര്‍ എന്ന 28 കാരനാണ് ഈ ഹതഭാഗ്യന്‍. 
 
കളിയിക്കാവിള പി പി എം ജംഗ്ഷനടുത്ത് കഴിഞ്ഞദിവസം രാവിലെ പത്തേമുക്കാലോടെ ആയിരുന്നു സംഭവം. കളിയിക്കാവിളയിലേക്ക് വരുന്ന വഴി റോഡിലുണ്ടായിരുന്ന ഓയിലില്‍ തെന്നിവീണ പ്രമോദിന്‍റെ പുറത്തുകൂടി തൊട്ടു പിന്നില്‍ വന്ന ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. 
 
പടന്താലുമ്മൂട്ടില്‍ ബാറ്ററികട നടത്തുകയായിരുന്നു പ്രമോദ്. ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി മേബല്‍ രാജിനെ കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്ത ലേഖനം
വ്യാജ സിഡി റെയ്ഡ്; ഏഴുപേര്‍ പിടിയില്‍