സച്ചിന് ടെന്‍ഡുല്‍ക്കറിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കിയത് തെറ്റായിപ്പോയെന്ന് ബിജെപി ഉപാദ്ധ്യക്ഷ ഉമാഭാരതി. ഐപിഎല്ലില്‍ പങ്കെടുത്തിട്ടുള്ള സച്ചിന് ഭാരതരത്ന നല്‍കിയത് തെറ്റായിപ്പോയി. എന്നാല്‍ വ്യക്തിപരമായി താന്‍ സച്ചിന് എതിരല്ലെന്നും ഉമ പറഞ്ഞു.
ഐപിഎല്‍ ലേലത്തിന്റെ ഭാഗമായിട്ടുള്ള ഒരു താരത്തിനും ഭാരതരത്നയ്ക്ക് അ ര്ഹതയില്ല. ഐപിഎല്‍ താരലേലത്തില്‍ നാലും അഞ്ചും കോടി രൂപയ്ക്ക് തങ്ങളെ തന്നെ വില്‍ക്കുന്ന താരങ്ങള്‍ക്ക് ഭാരതരത്ന ലഭിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു.
അതേസമയം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന താന്‍ കേന്ദ്ര കായിക മന്ത്രിയായിരിക്കെ പഴയകാല ക്രിക്കറ്റ് താരങ്ങള്‍ക്ക് അന്‍ജുന അവാര്‍ഡ് ലഭിക്കാന്‍ ഇടപെട്ടിട്ടുണ്ടെന്നും ഉമ പറഞ്ഞു.