സഭയിലേക്ക് പ്രവേശിച്ച സച്ചിനെ ആശംസകളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് സഭ ആദരാജ്ഞലികള്‍ അര്‍പ്പിച്ച ശേഷം ചെയര്‍മാന്‍ ഹമീദ് അന്‍സാരി ഭാരതരത്ന ലഭിച്ച സച്ചിനെ അഭിനന്ദിച്ചു.
പിന്നീട് സഭ നിര്‍ത്തിവച്ചതിന് ഒട്ടുപിന്നാലെ അംഗങ്ങളെല്ലാം സച്ചിന് പിന്നാലെ കൂടി. അവര്‍ ഓരോരുത്തരായി എത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. പലരും അദ്ദേഹത്തില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി.