കുട്ടികളുടെ ആശുപത്രിക്ക് സച്ചിന്റെ 10 ലക്ഷം സഹായം. മുംബൈയിലെ ബായ് ജെര്‍ബായ് വാഡിയ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ വാങ്ങുന്നതിന് വേണ്ടിയാണ് സച്ചിന്‍ പത്ത് ലക്ഷം രൂപ സംഭാവന ചെയ്തത്. കുട്ടികളുടെ ആശുപത്രിയാണിത്.
കുട്ടികള്‍ക്കിടയിലെ ഹൃദ്രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന ലിറ്റില്‍ ഹാര്‍ട്സ് മാരത്തോണ്‍ സച്ചിന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒമ്പതിന് സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും ബായ് ജെര്‍ബായ് വാഡിയ ആശുപത്രി വരെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മാത്രമല്ല, അവയവ ദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു.
ബായ് ജെര്‍ബായ് വാഡിയ ആശുപത്രി ഡയറക്ടര്‍ യശ്വന്ത് അംബേദ്കര്‍ നടത്തുന്ന ശ്രമങ്ങളെ സച്ചിന്‍ എടുത്തുപറഞ്ഞു. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. തനിക്ക് രമാകാന്ത് അച്രേക്കര്‍ എങ്ങനെയാണോ അതുപോലെയാണ് അഞ്ജലിക്ക് ഡോക്ടര്‍ അംബേദ്കര്‍ എന്നും സച്ചിന്‍ പറഞ്ഞു. മുംബൈയിലെ ബായ് ജെര്‍ബായ് വാഡിയ ആശുപത്രിയിലെ വാര്‍ഡുകളും സച്ചിന്‍ സന്ദര്‍ശിച്ചു.