സച്ചിന് ടെണ്ടുല്‍ക്കറെ കായിക മന്ത്രിയാക്കണമെന്ന് പ്രമുഖ അത്ലറ്റ് മില്‍ഖ സിംഗ്. ഇന്ത്യയുടെ കായിക രംഗത്തെ പുരോഗതിയ്ക്ക് അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കായിക രംഗത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സച്ചിന് സാധിക്കും. ഒരു കായിക താരത്തിന് ആത്മാര്‍ത്ഥതയോടെയും സമര്‍പ്പണത്തോടെയും കായിക രംഗത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നും ‘പറക്കും സിംഗ്‘ അഭിപ്രായപ്പെട്ടു.
പനാജിയില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.
ഭാരതരത്ന തനിക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ പരമോന്നത പുരസ്കാരം ലഭിക്കാന്‍ മറ്റാരേക്കാളും യോഗ്യന്‍ ധ്യാന്‍ചന്ദ് ആണെന്നും സിംഗ് അഭിപ്രായപ്പെട്ടു.