‘വോട്ട് ചെയ്യുന്നത് ആടുമാടുകളെപ്പോലെ’ :കട്ജു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 31 മാര്‍ച്ച് 2013 (10:20 IST)
PTI
ജനാധിപത്യം ഇന്ത്യയില്‍ പൂര്‍ണ്ണതയിലെത്തിയിട്ടില്ലെന്നും രാജ്യത്തെ തൊണ്ണൂറു ശതമാനം പേരും വോട്ടു ചെയ്യുന്നത് ആടുമാടുകളെപ്പോലെയാണെന്നും പ്രസ് കൗണ്‍സില്‍ ഒഫ് ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്‌ജു. ഒരു ചാനല്‍ അഭിമുഖത്തിലാണ് കടജു ഇത് പറഞ്ഞത്.

മതപരവും ജാതിപരമുമായ സ്വാധീനത്താല്‍ നാല്‍ക്കാലികളെപ്പോലെയാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും വോട്ടു ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ പാര്‍ലമെന്റില്‍ നിരവധി ക്രിമിനലുകള്‍ എത്തിയിട്ടുണ്ടെന്നും കട്‌ജു പറഞ്ഞു.

അര്‍ഥരഹിതമായി വോട്ട് ചെയ്യാന്‍ താന്‍ ഇപ്രകാരമുള്ള അവസ്ഥയില്‍ ആഗ്രഹിക്കുന്നില്ലെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :