‘മോഡിയുടേത് കോര്‍പ്പറേറ്റ് മോഡല്‍ വികസനം, മോഡി നുണയന്‍‘ :മേധാ പട്കര്‍

കൊല്‍ക്കത്ത| WEBDUNIA| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (10:17 IST)
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടേത് കോര്‍പ്പറേറ്റ് മോഡല്‍ വികസനമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍.

മോഡിയുടെ ഭരണത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ തങ്ങളുടെ ഭൂമി കുത്തകകള്‍ക്ക് തീറെഴുതേണ്ട അവസ്ഥയാണ് വന്നിട്ടുള്ളതെന്നും മേധാ പട്കര്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരെ ജനം സമരത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

ഏതെങ്കിലും കമ്പനികള്‍ ഭൂമി ആവശ്യപ്പെട്ടാല്‍ യാതൊരു പുനരധിവാസ പദ്ധതിയുമില്ലാതെ പാവങ്ങളെ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുകയാണെന്നും മേധാ പട്കര്‍ ആരോപിച്ചു.

മോഡി ബിജെപി പോലുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായത് അവരുടെ പാര്‍ട്ടി നയമാണെന്നും എന്നാല്‍ രാജ്യത്ത് നടപ്പിലാകേണ്ടത് ഗാന്ധിയന്‍ മോഡല്‍ വികസനമാണെന്നും മേധ പട്കര്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഏറ്റവും വലിയ നുണയനെന്ന് മേധാ പട്കര്‍. സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ ഉയരം കൂട്ടാന്‍ മോഡി തെറ്റായ അവകാശവാദങ്ങള്‍ നിരത്തുകയാണെന്നും സ്റ്റാച്യൂ ഓഫ് യൂണിറ്റി അതിനുള്ള തന്ത്രമാണെന്നും അവര്‍ ആരോപിച്ചു.

മോഡിയെക്കാള്‍ നുണയനായൊരാളെ താന്‍ കണ്ടിട്ടില്ല. സര്‍ദാര്‍ സരോവര്‍ പദ്ധതികൊണ്ട് നേട്ടങ്ങള്‍ കൈവരിക്കാനാവാത്ത സ്ഥിതിയിലും മോഡി സര്‍ദാര്‍ സരോവര്‍ കാര്‍ഡ് പുറത്തിറക്കി കളിക്കുകയാണെന്നും മേധാ പട്കര്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :