നരേന്ദ്ര മോഡി നയിക്കുന്ന മഹാറാലി ഇന്നു ഡല്‍ഹിയില്‍
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (10:58 IST)
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി നയിക്കുന്ന മഹാറാലി ഇന്നു ഡല്‍ഹിയില്‍. രണ്ടു ലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നു ബിജെപി ദേശീയ നേതൃത്വം അറിയിച്ചു.
ഡല്‍ഹിയിലെ രോഹിണിയിലുള്ള ജാപ്പാനീസ് പാര്‍ക്കിലാണു രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന നരേന്ദ്ര മോഡിയുടെ റാലി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ശേഷം ആദ്യമായാണ് ഡല്‍ഹിയിലെ പൊതുപരിപാടിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കുന്നത്.
വിപുലമായ സജ്ജീകരണങ്ങളാണ് റാലിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. റാലിയിലേക്ക് 50 വിദേശ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 36 പ്രതിനിധികള്‍ പങ്കെടുക്കും.
‘മാറ്റത്തിന്റെ ദില്ലി, മാറ്റത്തിന്റെ ഇന്ത്യ‘ എന്നതാണ് റാലിയുടെ മുദ്രാവാക്യം. രാവിലെ 10 മണിക്കാണ് റാലി ആരംഭിക്കുക. റാലി നടക്കുന്ന മൈതാനത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 100 സിസി ടിവി ക്യാമറകള്‍ ഘടിപ്പിച്ചു. ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.
മോഡിയുടെ റാലി പ്രമാണിച്ച് ഡല്‍ഹി മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും. 50,000 യാത്രക്കാരെങ്കിലും അധികം മെട്രോയില്‍ യാത്ര ചെയ്യുമെന്നാണ് ഡല്‍ഹിമെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്.