‘മൈ നെയിം ഈസ് കസബ്’ എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിക്കാനും അതിനെ എതിര്‍ക്കുന്ന യുവാക്കളെ അറസ്റ്റ് ചെയ്ത് പാകിസ്ഥാനു കൈമാറാനും ശിവസേന മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയില്‍ വന്ന ഒരു ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ലേഖനത്തില്‍ ചവാനെ ‘അശോക് ഖാന്‍’ എന്നാണ് പരിഹാസരൂപേണ വിളിച്ചിരിക്കുന്നത്‍. ചവാന്‍ പാകിസ്ഥാന്‍ അനുഭാവിയായ എസ്‌ആര്‍കെയുടെ പക്ഷം പിടിക്കുന്നത് മുഖ്യമന്ത്രിക്കസേര സംരക്ഷിക്കുന്നതിനാണെന്നും ലേഖനത്തില്‍ പറയുന്നു.
എസ്‌ആര്‍കെ ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് അതിന് വിഘാതമായതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന് ശിവസേനക്കാരെ നേരിടാല്‍ കെല്‍പ്പുണ്ട് എന്ന വാദഗതി ഉയര്‍ത്തിയാണ് കൂടിക്കാഴ്ച തടസ്സപ്പെടുത്തിയത്.
എന്നാല്‍, ഇപ്പോള്‍ അബുദാബിയില്‍ ഉള്ള എസ്‌ആര്‍കെ താക്കറെയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ്. കൂടിക്കാഴ്ചയിലൂടെ ‘മൈ നെയിം ഈസ് ഖാന്‍’ റിലീസ് ചെയ്യുന്നതിന് തടസ്സമുണ്ടാവാതെ നോക്കാനാണ് എസ്‌ആര്‍കെയുടെ ശ്രമമെന്നും ലേഖനത്തില്‍ പറയുന്നു.