ഷാരൂഖിനെയും ട്വിറ്ററില്‍ കിട്ടും!

മുംബൈ| WEBDUNIA|
IFM
ഷാരൂഖ് ഖാന്‍ എന്ന കിംഗ് ഖാന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. കിംഗ് ഖാനെ നിങ്ങള്‍ക്ക് ട്വിറ്ററില്‍ സന്ദര്‍ശിക്കാം. ട്വിറ്റര്‍ എന്ന സാമൂഹിക സൈറ്റില്‍ മറ്റ് പ്രമുഖര്‍ക്കൊപ്പം ഷാരൂഖും ഇടം കണ്ടെത്തിയിരിക്കുന്നു!

“ഐആം‌എസ്‌ആര്‍കെ” എന്ന പേരിലാണ് ട്വിറ്ററില്‍ ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ജീവിതം ആരാധകരുമായി പങ്ക് വയ്ക്കാന്‍ ഇന്റര്‍നെറ്റില്‍ സ്ഥലം കണ്ടെത്തിയ ഷാരൂഖിന് ആദ്യ ദിവസം തന്നെ എത്ര ‘ഫോളോവേഴ്സിനെ’ ലഭിച്ചു എന്നറിയ്ണ്ടേ? ഞെട്ടില്ല എങ്കില്‍ കേട്ടോളൂ- 12, 000 !

പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചന്‍, മല്ലിക ഷെരാവത്, ഐശ്വര്യ റായ്, കരണ്‍ ജോഹര്‍, ആമിര്‍ഖാന്‍ തുടങ്ങിയ ബോളിവുഡ് പ്രമുഖര്‍ ഷാരൂഖിന് മുമ്പേ ട്വിറ്ററില്‍ സ്ഥാനം‌പിടിച്ചിട്ടുണ്ട്. തനിക്ക് ആദ്യ ദിവസം തന്നെ ഇത്ര ഊഷ്മളമായ സ്വാഗതം ലഭിച്ചതില്‍ ഷാരൂഖ് സന്തോഷം മറച്ചു വയ്ക്കുന്നില്ല, എല്ലാവരും തന്നെ സ്വാഗതം ചെയ്യുന്നതില്‍ വികാരഭരിതനാവാതെ മറ്റെന്തു ചെയ്യാനാവും എന്നാണ് ബോളിവുഡ് നായകന്‍ ട്വിറ്ററില്‍ ചോദിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ സുഹൃത്ത് കരണ്‍ ജോഹറാണ് തന്നെ ട്വിറ്ററില്‍ എത്തിച്ചതെന്ന് കിംഗ് ഖാന്‍ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :