സോണിയാ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം;ഹൃദ്രോഗ വിദഗ്ദ്ധര്‍ പരിശോധിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
പാര്‍ലമെന്റില്‍ ഭക്‍ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ചയ്ക്കിടെ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാര്‍ലമെന്റില്‍ ഭക്‍ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ചയ്ക്കിടെ ശാരീരികാസ്വാസ്ഥ്യവും ചര്‍ദ്ദിയും കാരണം സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം സഭവിട്ട് പുറത്തേയ്ക്ക് പോയിരുന്നു.

തുടര്‍ന്നാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ സോണിയ ചികിത്സ തേടിയത്. സോണിയയെ ഹൃദ്രോഗ വിദഗ്ദ്ധര്‍ പരിശോധിച്ചു.സോണിയാ ഗാന്ധിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയില്‍ സോണിയയെ സന്ദര്‍ശിച്ചു. പ്രയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദേരയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :