സയീദിനെ ചോദ്യം ചെയ്യണം: ചിദംബരം

ചെന്നൈ| WEBDUNIA|
PRO
ജമാത്ത്-ഉദ്-ദാവ തലവന്‍ മൊഹമ്മദ് സയീദിനെ പാകിസ്ഥാന്‍ ചോദ്യം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ആവശ്യപ്പെട്ടു. സയീദിനെതിരെയുള്ള എല്ലാ തെളിവുകളും പാകിസ്ഥാനില്‍ തന്നെ ഉണ്ടെന്നും ചിദംബരം പറഞ്ഞു. സയീദിനെ പാകിസ്ഥാന്‍ വീട്ടുതടങ്കലില്‍ ആക്കി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. വീട്ടുതടങ്കല്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള പാകിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സയീദിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 26/11 ആക്രമണവുമായി ബന്ധപ്പെട്ട് സയീദിനെ ചോദ്യം ചെയ്യണമെന്നും മുംബൈ ഭീകരാക്രമണത്തില്‍ സയീദിന്റെ പങ്ക് നിര്‍ബന്ധമായും അന്വേഷിക്കണം എന്നും ചിദംബരം ആവശ്യപ്പെട്ടു.

സയീദിനെതിരെ പാകിസ്ഥാന്‍ തെളിവ് ആവശ്യപ്പെടുകയാണ്. എന്നാല്‍, പാകിസ്ഥാന്‍ മണ്ണിലാണ് സയീദിനെതിരെയുള്ള തെളിവുകള്‍ ഉള്ളത്, ഇന്ത്യയിലല്ല. അതിനാല്‍, പാകിസ്ഥാനില്‍ അന്വേഷണം നടത്തി തെളിവ് ശേഖരിക്കുകയാണ് വേണ്ടത്. സയീദിനെതിരെ പാകിസ്ഥാന്‍ അധികൃതര്‍ വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐ‌ആറുകളും മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ളതല്ല എന്നും ചിദംബരം ചൂണ്ടിക്കാണിച്ചു.

സയീദിനെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായാണ് ഇന്ത്യ കണക്കാക്കുന്നത്. എന്നാല്‍, സയീദിനെതിരെ ഇന്ത്യ നല്‍കിയിരിക്കുന്ന തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസെടുക്കാനാവില്ല എന്നാണ് പാകിസ്ഥാന്‍ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :