സഞ്ജയ് ദത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് ജയില്‍ അധികൃതര്‍

മുംബൈ: | WEBDUNIA|
PRO
PRO
യെര്‍വാഡ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മുംബൈ ടാഡ കോടതി സഞ്ജയ് ദത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിച്ചിരുന്നു. എന്നാല്‍ ജയിലിലെ നിയമങ്ങള്‍ ഇത് അനുവദിക്കുന്നില്ലെന്നും സഞ്ജയ് ദത്ത് കുറ്റവാളിയാണെന്നും അതിനാല്‍ പ്രത്യേക പരിഗണ നല്‍കാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ ജയിലില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കു എന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. സുരക്ഷ കാരണങ്ങളാല്‍ സഞ്ജയ് ദത്തിനെ ജയിലില്‍ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :