സച്ചിനെയും ലത മങ്കേഷ്കറെയും പരിഹസിച്ച് എ ഐ ബി ഗ്രൂപ്പിന്റെ വീഡിയോ; ഭീഷണിയുമായി എം എൻ എസ്- ദൃശ്യങ്ങള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെയും പ്രശസ്ത ഗായിക ലത മങ്കേഷ്കറെയും പരിഹസിച്ചുകൊണ്ട‍ുള്ള എ ഐ ബി കോമഡി ഗ്രൂപ്പിന്റെ വിഡിയോയ്ക്കെതിരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്ത്.

മുംബൈ| സജിത്ത്| Last Modified തിങ്കള്‍, 30 മെയ് 2016 (10:44 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെയും പ്രശസ്ത ഗായിക ലത മങ്കേഷ്കറെയും പരിഹസിച്ചുകൊണ്ട‍ുള്ള എ ഐ ബി കോമഡി ഗ്രൂപ്പിന്റെ വിഡിയോയ്ക്കെതിരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്ത്. ഇവരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചവരെ റോഡിൽ നേരിടുമെന്നും എം എൻ എസ് നേതാക്കൾ പ്രതികരിച്ചു.

സച്ചിൻ വേഴ്സസ് ലത സിവിൽ വാർ എന്ന പേരിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ എ ഐ ബി സ്ഥാപകാംഗം തൻമയ് ഭട്ടിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ എം എൻ എസ് തീരുമാനിച്ചു. കൂടാതെ തൻമയ് ഭട്ടിനെ മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തി.

വീഡിയോ ഇന്റർനെറ്റിൽ നിന്നു പിൻവലിക്കണമെന്ന് സേന ആവശ്യപ്പെട്ടു. വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സച്ചിൻ വേഴ്സസ് ലത സിവിൽ വാർ എന്ന വീഡിയോയുടെ പേരിൽ തൻമയ് ഭട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം പ്രവഹിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :