തിരക്കേറിയ റസ്റ്റോറന്റില്‍ വന്‍ മോഷണം: സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍- ദൃശ്യങ്ങള്‍
വി മുംബൈയിലെ തിരക്കേറിയ റസ്‌റ്റോറന്റില്‍ നിന്നും ഭിക്ഷാടനത്തിനെന്ന പേരിലെത്തിയ സംഘം മേശയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയോളം കവര്‍ന്നു.
മുംബൈ|
സജിത്ത്|
Last Modified ബുധന്‍, 25 മെയ് 2016 (16:39 IST)
നവി മുംബൈയിലെ തിരക്കേറിയ റസ്‌റ്റോറന്റില്‍ നിന്നും ഭിക്ഷാടനത്തിനെന്ന പേരിലെത്തിയ സംഘം മേശയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയോളം കവര്‍ന്നു. സംഘം മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
റസ്‌റ്റോറന്റില്‍ നല്ല തിരക്കുള്ള സമയത്താണ് രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘം കടയില്‍ കയറി മോഷണം നടത്തിയത്. സ്ത്രീകള്‍ ധരിച്ചിരുന്ന ഷാള്‍ കൊണ്ട് മറ തീര്‍ത്ത ശേഷം ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതി നല്‍കി. അന്വേഷണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നകാര്യം വ്യക്തമായത്. പ്രദേശത്തെ മറ്റ് നാല് കടകളില്‍ നിന്നും സമാനമായ രീതിയില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സെവാരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരച്ച് വെച്ച് രണ്ട് സ്ത്രീകളേയും കുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട സ്ത്രീയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.