പാളത്തിനും ട്രെയിനിനുമിടയിലുള്ള ഒരു നിമിഷം, 60 വയസ്സുകാരിക്ക് തിരിച്ച് കിട്ടിയത് ജീവൻ ; അത്ഭുതമായത് ഭാഗ്യത്തിന്റെ ബ്രേക്ക്

റെയി‌വെസ്റ്റേഷനിൽ നിൽക്കവെ‌ ബാലൻസ് തെറ്റി പാളത്തിലേക്ക് വീണ അറുപത് വയസ്സുകാരിയ്ക്ക് അത്ഭുതകരമായ രക്ഷപെടൽ. മുംബൈയിലെ ഗഡ്കോപർ സ്റ്റേഷനിലാണ് സംഭവം. ഡ്രൈവർ ബ്രേക്ക് ചവുട്ടിയില്ലായിരുന്നെങ്കിൽ അതേ പാളത്തിലൂടെ വന്ന ലോക്കൽ ട്രെയിനിന്റെ രണ്ട് ബോഗികൾ മദ്ധ്യവയ

മുംബൈ| aparna shaji| Last Modified വ്യാഴം, 26 മെയ് 2016 (16:47 IST)
റെയി‌വെസ്റ്റേഷനിൽ നിൽക്കവെ‌ ബാലൻസ് തെറ്റി പാളത്തിലേക്ക് വീണ അറുപത് വയസ്സുകാരിയ്ക്ക് അത്ഭുതകരമായ രക്ഷപെടൽ. മുംബൈയിലെ ഗഡ്കോപർ സ്റ്റേഷനിലാണ് സംഭവം. ഡ്രൈവർ ബ്രേക്ക് ചവുട്ടിയില്ലായിരുന്നെങ്കിൽ അതേ പാളത്തിലൂടെ വന്ന ലോക്കൽ ട്രെയിനിന്റെ രണ്ട് ബോഗികൾ മദ്ധ്യവയ്സ്കയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുമായിരുന്നു. സ്റ്റേഷനിലുള്ള സി സി ടി വി ക്യാമറയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

അമൃത് നഗറിലെ പനാഗർ സ്വദേശി പ്രമീള ബാബാൻ(60)നാണ് സ്റ്റേഷനിൽ നിൽക്കവെ ബാലൻസ് തെറ്റി പാളത്തിലേക്ക് വീണത്. വീഴ്ചയിൽ പ്രമീളയുടെ ഇടത് കാലിന്റെ വിരലുകൾക്ക് പരുക്കേറ്റു. തുടർന്ന് ഇവരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ 9.30ക്കായിരുന്നു സംഭവം.

ആത്മഹത്യാശ്രമം ആയിരുന്നില്ലെന്ന് പ്രമീളയുടെ മൊഴി രേഖപ്പെടുത്തിയ സബ് ഇൻസ്പെക്ടർ ബ്രിജേഷ് കുമാർ വ്യക്തമാക്കി. പ്രമീളയുടെ ആരോഗ്യസ്ഥിതിയിൽ പേടിക്കേണ്ടതില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :