ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (09:13 IST)
വോട്ടിംഗ് മെഷീനില്‍ ഇനിമുതല്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ഈ വര്‍ഷം മെയ് ഒന്നുമുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ആയിരിക്കും തയ്യാറാക്കുക.
ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്കിക്കഴിഞ്ഞു. സ്ഥാനാര്‍ഥിയുടെ പേരിന്റെയും ചിഹ്നത്തിന്റെയും നടുവിലായിരിക്കും ഫോട്ടോ ചേര്‍ക്കുക.
സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ കൂടി ബാലറ്റ് പേപ്പറിലും വോട്ടിംഗ് മെഷീനിലും പതിപ്പിക്കുന്നതോടെ അപരന്മാരുടെ ശല്യം കാര്യമായി കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്.