അയിഷ പോറ്റി എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (21:03 IST)
അയിഷ പോറ്റി എംഎല്‍എ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി എ കെ ബാലന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. എന്‍ ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ചു. അദ്ദേഹം നാളെ സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കും. ഡോമിനിക് പ്രസന്റേഷനെ പ്രോടേം സ്പീക്കറാക്കാന്‍ മന്ത്രിസഭ ശുപാര്‍ശ നല്‍കി.

ഭരണപക്ഷത്ത് 74 അംഗങ്ങളും പ്രതിപക്ഷത്ത് 65 അംഗങ്ങളുമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി സ്പീക്കറുമായ എന്‍ ശക്തന്‍ സ്പീക്കറാകും. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നാണ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :