Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (17:07 IST)
മുന്‍ സീപീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നു ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇന്ന് ക്ലിഫ് ഹൌസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റേതാണ് തീരുമാനം.
യുഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് തിരൂമാനങ്ങള്‍ അറിയിച്ചത്. നേരത്തെ അരുവിക്കര സീറ്റിനും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വേണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ് പി രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ആര്‍ എസ് പി അംഗീകരിച്ചതായി പിപി തങ്കച്ചന്‍ പറഞ്ഞു..
ഇതു കൂടാതെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. നിയമസഭയിലെ പ്രതിപക്ഷപ്രക്ഷോഭത്തിനെതിരെ 26ന് ജില്ലകളില്‍ പൊതുസമ്മേളനം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ധനമന്ത്രി കെ എം മാണിയ്ക്കെതിരെ കോണ്‍ഗ്രസ് വക്താക്കളുടെ പരാമര്‍ശങ്ങളില്‍
മാണി അതൃപ്തി പ്രകടപ്പിച്ചതായാണ് സൂചന.
മാണിക്കെതിരേയുള്ള കോണ്‍ഗ്രസ് വക്താക്കളുടെ പരാമര്‍ശങ്ങളെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് പരസ്യ പ്രസ്താവനകള്‍ വിലക്കിയിരിക്കുകയാണ്.