ന്യൂഡല്‍ഹി:|
Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (15:14 IST)
വിദേശത്ത് വന്‍ പ്രദര്‍ശനവിജയം നേടി മുന്നേറുന്ന ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ യ്ക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതിയില്ല.
ചൂടന്‍ രംഗങ്ങളുടെ അതിപ്രസരമുള്ള ചിത്രം ഇതിനോടകം വന്‍ ചര്‍ച്ചാവിഷയമായിരുന്നു.
ചിത്രം മുഴുവനായി ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നഗ്നതപ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ്
സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ അതിരുകടക്കുന്നു എന്ന് കണ്ടെത്തിയ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.
ബ്രിട്ടീഷ് എഴുത്തുകാരന്‍ ഇ.എന്‍.ജെയിംസിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തില്‍ ഡക്കോട്ട ജോൺസണും, ജേമി ഡോർനാനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ മലേഷ്യ, ഇന്തോനേഷ്യ, കെനിയ എന്നീ രാജ്യങ്ങളിലും ചിത്രം നിരോധിച്ചിരുന്നു.