വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സുപ്രീംകോടതി തടഞ്ഞു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
വനംകൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെയാണ് വീരപ്പന്റെ നാല് കൂട്ടാളികളുടെ വധശിക്ഷ സുപ്രീംകോടതി തടഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വീരപ്പന്റെ സഹോദരന്‍ ജ്ഞാനപ്രകാശ്, മീശൈ മഠയ്യ, സൈമണ്‍, ദിലവേന്ദ്ര എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ നടപ്പാക്കുന്നത് ബുധനാഴ്ച വരെ സ്റ്റേ ചെയ്തു. തുടര്‍ന്ന് ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കുകയായിരുന്നു.
ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം മനുഷ്യത്വരഹിതമാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നും ഇവര്‍ വാദിച്ചു.
1993 ഏപ്രില്‍ ഒമ്പതിന് കര്‍ണാടകയിലെ പാലാറില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 22 പൊലീസുകാര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. വീരപ്പന്‍റെ കൂട്ടാളികള്‍ക്ക് 2004ലാണ് സുപ്രീംകോടതി വധശിക്ഷ വിധിച്ചത്.