അലിഗഡ്|
rahul balan|
Last Modified ശനി, 20 ഫെബ്രുവരി 2016 (16:28 IST)
അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ക്യാന്റീനില്‍ ബീഫ് ബിരിയാണി വിതരണം ചെയ്തതിനെച്ചൊല്ലി വിവാദം. കോളജ് ക്യാന്റീനില്‍ ബീഫ് ബിരിയാണി വിതരണം ചെയ്തുവെന്നാരോപിച്ച് വാട്‌സ്ആപ്പില്‍ ഒരു ചിത്രം പ്രചരിച്ചതോടേയാണ് വിവാദങ്ങള്‍ തുടങ്ങിയത്.
വിതരണം ചെയ്തത് പോത്തിറച്ചി അല്ലെന്നും പശു മാംസമാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തു വന്നതോടെ യൂണിവേഴ്‌സിറ്റിക്കെതിരെ പ്രതിഷേധം ശക്തമായി. എ എം യു മെഡിക്കല്‍ കോളജ് ക്യാന്റിനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മേയര്‍ ശകുന്തള ഭാരതിയുടെ നേതൃത്വത്തില്‍ പോലീസ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ ക്യാന്റീനില്‍ വിതരണം ചെയ്തത് പശുവിറച്ചി അല്ലെന്നും ഇപ്പൊഴുണ്ടായ വിവാദം അനാവശ്യമാണെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള മനപൂര്‍വമായ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും യൂണിവേഴ്‌സിറ്റി വക്താവ് രഹത് അബ്‌രാര്‍ പറഞ്ഞു.