'ഫ്രീഡം 251': സ്മാര്‍ട്‌ഫോണ്‍ വെറും തട്ടിപ്പ്, കമ്പനിക്ക് ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; ബി ജെ പി എം പി

ന്യൂഡല്‍ഹി, സ്മാര്‍ട്‌ഫോണ്‍, മെയ്ക്കിങ് ഇന്ത്യ, ബി ജെ പി delhi, smart phone, making india, BJP
ന്യൂഡല്‍ഹി| Sajith| Last Updated: വെള്ളി, 19 ഫെബ്രുവരി 2016 (19:00 IST)
'ഫ്രീഡം 251' എതിരെ ബി ജെ പി എം പി. റിങ്ങിങ് ബെല്ലിന്റെ 251 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ വെറും തട്ടിപ്പാണെന്നും കമ്പനിക്ക് ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും
ജനങ്ങള്‍ മൊബൈലിനായി പണം മുടക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണമെന്നും ടെലികോം മന്ത്രാലയവും
ട്രായിയും അറിയിച്ചതായി ബി ജെ പി എം പി കിരിത് സൊമയ്യ ട്വിറ്റിലൂടെ വ്യക്തമാക്കി.

'ഫ്രീഡം251' എന്ന മൊബൈല്‍ സേവനത്തെ കുറിച്ച് താന്‍ ട്രായ്, കേന്ദ്ര ടെലികോം മന്ത്രാലയം, ഉപഭോക്ത്ര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സെബി, ആര്‍ ബി ഐ എന്നിവരുമായി ബന്ധപ്പെട്ടതായും ട്വിറ്ററിലൂടെ സൊമയ്യ വ്യക്തമാക്കി.
എന്നാല്‍ എം പിയുടെ വാക്കുകളോട് ടെലികോം മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഇന്നലെ മുതലായിരുന്നു ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണായ റിങ്ങിങ് ബെല്ലിന്റെ 'ഫ്രീഡം251' ബുക്ക് ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചത്. ജൂണ്‍ 30ന് ബുക്കിങ് അവസാനിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :